തലയോലപറമ്പ്: തലയോലപറമ്പ് മാത്താനത്തമ്മ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാരായണീയ ദിനാചരണം ഭക്തിനിർഭരമായി. നാരായണീയദിനാചരണ ത്തിൻ്റെ ഭാഗമായിബ്രഹ്മപുരം മാത്താനം ദേവി ക്ഷേത്ര സന്നിധിയിൽ മാത്താനത്തമ്മ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടത്തി. മഹാകവി നാരായണ ഭട്ടതിരിപ്പാട് 16ാം നൂറ്റാണ്ടിൽ രചിച്ച ഗുരുവായൂരപ്പൻ സ്തുതിയാണ് നാരായണീയം.മനശാന്തിയും സാഹോദര്യവും വർധിക്കാനും രോഗദു:ഖദുരിതങ്ങൾ നീങ്ങാനും നാരായണീയ പാരയാണം സഹായകരമാകുമെന്നാണ് വിശ്വാസം.
ഭാഗവതശ്രീ ബേബിഅക്കരപ്പാടത്തിൻ്റെ ശിക്ഷണത്തിൽ നാരായണീയ പാരായണം അഭ്യസിച്ച 14ാമത്തെ ബാച്ചാണ് മാത്താനത്തമ്മ നാരായണീയ സമിതി. ഇതിനകം നിരവധി ക്ഷേത്രങ്ങളിൽ ഇവർ പാരയണം നടത്തി. സമിതി നാരായണീയ പാരായണം ആരംഭിച്ചതിൻ്റെ വാർഷികവും ഇന്ന് നടത്തി. സാധരണ നാരായണീയ സമിതികൾ രണ്ടുവർഷക്കാലമെടുത്താണ് നാരായണീയം പഠിച്ച് അരങ്ങേറുന്നത്. ഒൻപതുമാസത്തിനകം നാരായണീയം പഠിച്ച് മാത്താനത്തമ്മ നാരായണീയ സമിതി അരങ്ങേറ്റം നടത്തിയത് ഏറെ ശ്ലാഘനീയമാണെന്ന് സമിതിയെ നാരായണീയം അഭ്യസിപ്പിച്ച ഭാഗവതശ്രീ ബേബിഅക്കരപ്പാടം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാധാമണി തങ്കപ്പൻ,രതിബാബു, മിനി നന്ദകുമാർ, ജയശ്രീ വേണുഗോപാൽ, പൊന്നമ്മശശിധരൻ, ശ്രീജരാജേഷ്,മായരാജു, സുലഭശശിധരൻ,ഓമന പ്രകാശൻ,ലീലരമണൻ, റീനപ്രിൻസ്, ശ്യാമള രാജേന്ദ്രൻ,ബിഷ അജിത്ത്, ശ്രീകലരാജൻ,രമ മോഹനൻ, മണിക്കുട്ടി രമേശൻ, റെജീഷ തുടങ്ങിയവരാണ് മാത്താനത്തമ്മ നാരായണീയ സമിതിയിൽ ഉൾപ്പെടുന്നത്. ബ്രഹ്മപുരം മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, സെക്രട്ടറി ഷിനോജ് കരുമന്താറ്റ് , വൈസ് പ്രസിഡൻ്റ് അജയകുമാർ, ട്രഷറർ റജിമോൻ,മുൻദേവസ്വം സെക്രട്ടറി റിട്ടയേർഡ് സുബൈദാർ പി.ആർ. തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.


