വോട്ടർപട്ടികയിൽ പേരുവെട്ടൽ;തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങിയ വൈഷ്ണ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം :വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കപ്പെട്ടതിനെ തുടർന്ന് മത്സരയോഗ്യത നഷ്ടപ്പെട്ട തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. നാളെയാണ് ഹർജി സമർപ്പിക്കുക.സി.പി.എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈഷ്‌ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിരുന്ന ടി.സി നമ്പർ (TC No.) തെറ്റാണെന്നും അത് മറ്റൊരാളുടേതാണെന്നും കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് അധികാരികൾ വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisements

ഇതോടെ നാമനിർദേശ പത്രിക സമർപ്പിക്കാനാകാതെ വൈഷ്‌ണയുടെ സ്ഥാനാർഥിത്വം താറുമാറായി.“ടി.സി നമ്പർ തെറ്റിയത് എന്റെ പിഴവല്ല വോട്ടർപട്ടികയിലെ തന്നെ പിശക്കാണ്. എനിക്കെന്നും മറ്റൊരിടത്തും വോട്ട് ഇല്ല അതിനാൽ കള്ളവോട്ടെന്ന ആരോപണം അസാധുവാണ്” വൈഷ്‌ണ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കലക്ടർക്ക് അപേക്ഷയും നൽകിയിട്ടുണ്ട്.നിയമാനുസരണം, കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടായിരിക്കണം കൗൺസിലർ സ്ഥാനാർത്ഥി ആകാൻ. സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് നിലനിന്നിരുന്നോയെന്ന് പരിശോധിക്കാനാവാതെ പോയതും വിവാദങ്ങൾക്ക് വഴിവച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈഷ്‌ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിട നമ്പർ TC 18/564 എന്നാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. ഈ നമ്പറിൽ താമസിക്കുന്നവരുമായി വൈഷ്‌ണയ്ക്ക് ബന്ധമില്ലെന്നുമാണ് സിപിഎം ആരോപണം.എന്നാൽ, താൻ താമസിക്കുന്ന യഥാർത്ഥ വിലാസം TC 18/2365 ആണെന്നും വോട്ടർപട്ടികയിലെ പിശകിനെ തുടർന്ന് തെറ്റായ നമ്പർ ചേർന്നെന്നുമാണ് വൈഷ്‌ണയുടെ വിശദീകരണം.യഥാർത്ഥ വീട്ടുനമ്പർ തെളിയിക്കുന്ന സത്യവാങ്മൂലം തിരഞ്ഞെടുപ്പ് സെല്ലിൽ കൈപ്പറ്റാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായും തുടർന്ന് സ്പീഡ് പോസ്റ്റിലൂടെ രേഖകൾ അയച്ചതായും വൈഷ്‌ണ ആരോപിക്കുന്നു.

മുട്ടട വാർഡിൽ നിലവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെശവദാസപുരം കൗൺസിലർ അംശു വാമദേവൻ മത്സരിക്കുമ്പോൾ എൻ.ഡി.എയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് രംഗത്ത്.വൈഷ്‌ണയുടെ പേര് പട്ടികയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന സംശയം ശക്തമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Hot Topics

Related Articles