കെട്ടിടം പൊളിഞ്ഞു വീണപ്പോൾ നിമിഷങ്ങൾക്കകം പറന്നെത്തി; ബിന്ദുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ നിർദേശങ്ങൾ മുന്നോട്ട് വച്ചു; സംസ്‌കാര ചടങ്ങിൽ ഓടിയെത്തി കുടുംബത്തിന് അഞ്ച് ലക്ഷം കയ്യോടെ നൽകി; പിതാവിന്റെ പാതയിലൂടെ കൃത്യമായി നടന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: കെട്ടിടം പൊളിഞ്ഞു വീണപ്പോൾ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിന് ആദ്യം മുതൽ നേതൃത്വം നൽകി. ഒടുവിൽ ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ ശേഷം ആബുലൻസുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ ആംബുലൻസ് തടഞ്ഞിട്ട് പ്രതിഷേധവുമായി സർക്കാരിന് മുന്നിൽ നിർദേശം വച്ചു. ഒടുവിൽ തലയോലപ്പറമ്പിലെ വീട്ടിൽ ബിന്ദുവിന്റെ മൃതദേഹം സംസ്‌കാരത്തിന് എടുത്തപ്പോൾ , അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിർണ്ണായക ഇടപെടൽ…!! എം.എൽ.എയായി ഒരു വർഷം തികഞ്ഞ് കഴിയുമ്പോൾ പിതാവ് ഉമ്മൻ ചാണ്ടിയ്ക്കു തുല്യമായ ഇടപെടൽ നടത്തി ചാണ്ടി ഉമ്മൻ എം.എൽ.എ.

Advertisements

ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ വിവരം അറിഞ്ഞപ്പോൾ തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എ അതിവേഗം സ്ഥലത്ത് എത്തി. ആദ്യം തന്നെ രക്ഷാ പ്രവർത്തനത്തിന് വേണ്ട നിർദേശം നൽകി ചാണ്ടി ഉമ്മൻ സ്ഥലത്തുണ്ടായിരുന്നു. ഇതിന് ശേഷമാണ് മന്ത്രിമാരായ വി.എൻ വാസവനും, വീണ ജോർജും ഇവിടെ എത്തുന്നത്. ഇരുവരും എത്തും മുൻപ് തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എ രക്ഷാ പ്രവർത്തനത്തിന് വേണ്ട നിർദേശം ആശുപത്രി അധികൃതർക്ക് നൽകിയതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആശുപത്രി ജീവനക്കാരോട് താൻ പല തവണ ആവശ്യപ്പെട്ടതായി ചാണ്ടി ഉമ്മൻ എം.എൽ.എ പറയുന്നു. എന്നാൽ, മന്ത്രിമാർ എത്തും വരെ ഒരു രക്ഷാപ്രവർത്തനവും ആരും ചെയ്തില്ലെന്നാണ് ചാണ്ടി ഉമ്മൻ എം.എൽ.എ ആരോപിക്കുന്നത്. രണ്ടു മണിക്കൂറോളം വൈകി രക്ഷാപ്രവർത്തനം നടത്തിയപ്പോഴാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയതും.

വൈകിട്ട് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പുറത്തെടുത്തപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. മൃതദേഹവുമായി ആംബുലൻസ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും പുറത്തിറങ്ങിയതും ചാണ്ടി ഉമ്മൻ എം.എൽ.എ വാഹനം തടഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിന് വേണ്ടി മൂന്നു നിർദേശങ്ങളാണ് ചാണ്ടി ഉമ്മൻ എം.എൽ.എ മുന്നോട്ടു വച്ചത്. ആദ്യം ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകക എന്ന നിർദേശം. രണ്ടാമത്, ബിന്ദുവിന്റെ മകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്ന നിർദേശം. മൂന്നാമത് ബിന്ദുവിന്റെ കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി എന്ന നിർദേശം.

ഈ മൂന്ന് നിർദേശങ്ങളും അംഗീകരിക്കാതെ ആംബുലൻസ് വിടില്ലന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. ഇത്തരത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചാണ് ചാണ്ടി ഉമ്മൻ മുന്നോട്ട് വന്നത്. തുടർന്ന് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ ബിന്ദുവിന്റെ വീട്ടിൽ എത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ ഞെട്ടിക്കുന്ന തീരുമാനം ആണ് എടുത്തത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ചാണ്ടി ഉമ്മൻ അഞ്ചു ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അക്ഷരാർത്ഥത്തിൽ ജനകീയമായ ഇടപെടൽ നടത്തിയാണ് ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ യഥാർത്ഥ പിന്മുറക്കാരനാണ് എന്നു പ്രഖ്യാപിച്ചത്. ജനകീയ നേതാവ് എങ്ങിനെ ആകണമെന്നതിന്റെ നിർണ്ണായകമായ ഇടപെടലായി മാറി മെഡിക്കൽ കോളേജ് വിഷയത്തിൽ ചാണ്ടി ഉമ്മന്റെ നടപടികൾ. കോട്ടയം ജില്ലയിലെ കോൺഗ്രസിന് പുതു കരുത്ത് പകരുന്ന രീതിയിലായിരുന്നു ചാണ്ടിയുടെ മെഡിക്കൽ കോളേജ് വിഷയത്തിലെ ഇടപെടൽ.

Hot Topics

Related Articles