തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലിയെയാണ് (വിഴിഞ്ഞം സ്റ്റാൻലി) മെഡിക്കൽ കോളജ് പ്രദേശത്തെ ചാലക്കുഴി റോഡിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തി.
സ്റ്റാൻലിയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റാൻലി വീട്ടിൽ നിന്നും ഇറങ്ങിയത്. അന്നേ ദിവസം വൈകുന്നേരം തന്നെ അദ്ദേഹം ചാലക്കുഴി റോഡിലെ ലോഡ്ജിൽ മുറിയെടുത്തു. പിന്നീട് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയപ്പെട്ട ലോഡ്ജ് ജീവനക്കാർ മുറി തുറന്നുനോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റാൻലിയെ കണ്ടെത്തിയത്.സംഭവത്തെ കുറിച്ച് മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

