ഹെൽത്ത് ഡെസ്ക് :അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പഴം. പലഹാരങ്ങള്‍ക്കും മധുരപലഹാരങ്ങള്‍ക്കും വരെ പഴം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാങ്ങി രണ്ടുദിവസം കഴിയുമ്പോഴേക്കും നിറം മാറുകയും കറുത്ത് തുടങ്ങുകയും ചെയ്യുന്ന പഴം അധികദിവസം സൂക്ഷിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇതുമൂലം പഴം പെട്ടെന്ന് പഴുത്ത് കേടാകുന്നു. എന്നാല്‍ ചില ലളിതമായ രീതികള്‍ പിന്തുടര്‍ന്നാല്‍ പഴം ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനാവും.ചൂടും ഈര്‍പ്പവും ശ്രദ്ധിക്കുക. പഴം അമിതമായ ചൂടിലും ഈര്‍പ്പത്തിലും സൂക്ഷിക്കുമ്പോള്‍ അതിവേഗം കേടാകും. കൂടാതെ മറ്റ് പഴവര്‍ഗ്ഗങ്ങള്‍ക്കൊപ്പം സൂക്ഷിക്കുമ്പോള്‍ അവയില്‍നിന്ന് പുറത്തുവരുന്ന എത്തിലീന്‍ വാതകം പഴം പെട്ടെന്ന് പഴുക്കാനും ഇല്ലാതാകാനും കാരണമാകും.
പഴുത്ത പഴം ഉടനെ ഉപയോഗിക്കുക പഴത്തിന്റെ നിറം മാറിക്കഴിഞ്ഞാല്‍ രുചിയിലും ഘടനയിലും വ്യത്യാസം സംഭവിക്കും. പഴം അധിക ദിവസം നല്ല നിലയില്‍ സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ ഉടന്‍ തന്നെ ഉപയോഗിക്കേണ്ടതാണ്.ശരിയായ താപനിലയില്‍ സൂക്ഷിക്കുക.പഴം അമിതമായ ചൂടിലോ തണുപ്പിലോ സൂക്ഷിക്കരുത്. റൂം ടെംപറേച്ചറില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യപ്രകാശവും ഈര്‍പ്പവും ഒഴിവാക്കുക.പഴം സൂക്ഷിക്കേണ്ട സ്ഥലം സൂര്യപ്രകാശവും ഈര്‍പ്പവും ഇല്ലാത്തതായിരിക്കണം. ഓവന്‍, ഗ്യാസ് സ്റ്റൗ, ജനാല തുടങ്ങിയ ചൂടായ പ്രകാശത്തോ അടുത്തിടങ്ങളില്‍ പഴം സൂക്ഷിക്കുന്നത് ഒഴിവാക്കണം.

