മലേഷ്യ:മലേഷ്യയിലെ പ്രശസ്തമായ ഒരു മാളില്‍ നടന്ന വിചിത്ര സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വിദ്യാർത്ഥികളാണെന്ന് തോന്നുന്ന കമിതാക്കളാണ് സംഭവം നടിച്ചത്.മാളിലെ പൊതുശൗചാലയത്തിൽ ഇരുവരും ഒരുമിച്ച് കയറി വാതിൽ അടച്ചു. കുറച്ചുനേരം കഴിഞ്ഞ് ടോയ്ലറ്റിൽ പോകാൻ എത്തിയവർ പുറത്തുകാത്തിരിക്കേണ്ടിവന്നു. നാല്പത് മിനിറ്റോളം കഴിഞ്ഞിട്ടും വാതിൽ തുറക്കാതായപ്പോൾ ചിലർ താഴെയുള്ള വിടവിലൂടെ നോക്കുകയായിരുന്നു. അപ്പോഴാണ് നാലുകാലുകൾ ഒരുമിച്ച് കാണപ്പെട്ടത്.സംഭവം സംശയാസ്പദമെന്നു കരുതിയവർ മാളിലെ സെക്യൂരിറ്റിയെ വിവരം അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാർ എത്തിയിട്ടും വാതിലിനുള്ളിൽ നിന്ന് പ്രതികരണമൊന്നുമില്ലാത്തതോടെ അവർ ബലമായി വാതിൽ തുറന്നു. ശാസനം ലഭിച്ചതോടെ കമിതാക്കൾ ഓടി രക്ഷപ്പെട്ടു.സംഭവത്തിന്റെ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന ചിലർ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വ്യാപകമായി പ്രചരിച്ചു.വീഡിയോ വലിയ തോതിൽ വൈറലായതോടെ യുവാക്കളുടെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പൊതുജനങ്ങള്‍ക്കുള്ള സൗകര്യം സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്‌തു. ഇത്തരമൊരു തെമ്മാടിത്തരം വേണ്ട. സമയം ചെലവഴിക്കണമെങ്കിൽ ഹോട്ടലിൽ മുറിയെടുത്താൽ മതി” – എന്നാണ് ഒരാളുടെ കമന്റ്.


