കർഷകർക്ക് ആശ്വാസം:കോട്ടയം വിപണിയിൽ കുമ്പളങ്ങയ്ക്ക് റെക്കോർഡ് വില

കോട്ടയം:കോട്ടയം വിപണിയിൽ കുമ്പളങ്ങയ്ക്ക് ആവശ്യം വർദ്ധിച്ചതോടെ കൃഷി ചെയ്യുന്ന കർഷകർക്ക് മികച്ച വില ലഭിക്കുന്നതായി കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് അറിയിച്ചു.മുൻകാലങ്ങളിൽ കിലോയ്ക്ക് പത്ത് രൂപയിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നെയ്യ് കുമ്പളങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും,നാടൻ കുമ്പളങ്ങയ്ക്ക് 40 രൂപയുമാണ് വിപണി വില.”കുമ്പളങ്ങ കൃഷി ചെയ്താൽ വിളവ് ഉറപ്പുള്ളതാണ്. കുറഞ്ഞ മുതൽമുടക്കിൽ, രോഗ-കീടശല്യം കാര്യമായി ബാധിക്കാത്ത കൃഷിയാണിത്. കുമ്പളങ്ങയുടെ ഔഷധഗുണങ്ങളാണ് വിപണിയിൽ ഇതിന് വലിയ ആവശ്യം ഉണ്ടാക്കിയത്. ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കുമെന്നും” എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles