ഇടുക്കി :ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാൻഹോളിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.സംഭവം ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു. ഹോട്ടലിന്റെ ഓട വൃത്തിയാക്കാൻ തൊഴിലാളികൾ മാൻഹോളിൽ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടിയാണ് കുടുങ്ങിയത് എന്നാണ് പ്രാഥമിക വിവരം.അഗ്നിരക്ഷാസേന എത്തിയെങ്കിലും മാൻഹോളിനുള്ളിലേക്ക് നേരിട്ട് ഇറങ്ങാൻ സാധിച്ചില്ല. പിന്നാലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തൊഴിലാളികളെ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കട്ടപ്പനയിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ ദുരന്തം; മാൻഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം


