തിരുവനന്തപുരം: രൂപം സ്കൂൾ ഓഫ് ആട്സിന്റെയും കേന്ദ്രീയ സാംസ്കാരിക നിലയത്തിന്റെയും ആദരവ് ഒക്ടോബർ അഞ്ചിന് സമ്മാനിക്കും. ഓൺലൈൻ മാധ്യമ പുരസ്കാരം ഷിജിത്ത് ശ്രീധറിന് സമ്മാനിക്കും. ഒക്ടോബർ അഞ്ചിന് തിരുവനന്തപുരം ഏണിക്കര കരകുളം ക്ഷീരഭവൻ ഹാളിലാണ് പരിപാടി നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ പതിറ്റാണ്ടുകളുടെ സംഭാവന നൽകിയ ഗീതാ ശശിധരന് വിദ്യാരത്നപുരസ്കാരം സമ്മാനിക്കും. മാധ്യമ രംഗത്തെ മികവ് തെളിയിച്ച വി.എൻ രാജീവ് (മലയാള മനോരമ), ഷിജിത്ത് ശ്രീധർ (ഓൺലൈൻ മീഡിയ), പുലിപ്പാറ യൂസഫ് (ചന്ദ്രിക) എന്നിവരെ യോഗത്തിൽ പുരസ്കാരം നൽകി ആദരിക്കും. രാജ്യാന്തര സംസ്ഥാന ക്വിസ് ജോതാവ് ഈശ്വർ എം.വിനയൻ, അക്ഷരമുറ്റം ക്വിസ് സംസ്ഥാന ജേതാക്കളായ നിളാ റിജു , ശ്രീലവ്യ, വിവിധ ജില്ലാ സംസ്ഥാന ക്വിസ് ജേതാവ് ശ്രീലേഷ്, ഇന്റർ സ്കൂൾ ഡിജിറ്റൽ പെയിന്റിങ് ജേതാവ് തേജേശ്വർ എന്നിവരെ രൂപം പ്രതിഭ അവാർഡ് നൽകി ആദരിക്കും. യുവ സംഘാടകൻ സനോഫർ, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ശ്രീകാന്ത്, കവി രാജീവ് അയ്യർ, കാരുണ്യ പ്രവർത്തകൻ ആര്യനാട് മണിക്കുട്ടൻ, ചാറ്റുപാട്ടു കലാകാരൻ ചെമ്പൻകോട് മണികണ്ഠൻ , പൊതുപ്രവർത്തകൻ സലിം നെടുമങ്ങാട് എന്നിവർക്ക് പ്രത്യേക ആദരവ് സമ്മാനിക്കും. രൂപം സ്കൂൾ ഓഫ് ആട്സും കേന്ദ്രീയ സാംസ്കാരിക നിലയവും ചേർന്ന് സംഘടിപ്പിക്കുന്ന വെണ്ണിലാവ് പരിപാടിയുടെ ഭാഗമായാണ് അവാർഡ് ദാനവും അനുമോദന സന്ധ്യയും സംസ്ഥാന തല മെഗാ ക്വിസും മാധ്യമ സെമിനാറും സംഘടിപ്പിക്കുന്നത്. രാവിലെ 09.30 മുതൽ പരിപാടികൾ ആരംഭിക്കും.
രൂപം സ്കൂൾ ഓഫ് ആട്സിന്റെയും കേന്ദ്രീയ സാംസ്കാരിക നിലയത്തിന്റെയും ആദരവ് ഒക്ടോബർ അഞ്ചിന് ; ഓൺലൈൻ മാധ്യമ പുരസ്കാരം ഷിജിത്ത് ശ്രീധറിന്


