അഹമ്മദാബാദ്:ഗാന്ധിനഗറിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ 32കാരിയായ വനിതാ പോലീസ് കോൺസ്റ്റബിള്‍ റിങ്കല്‍ ഹസ്മുഖ് വൻസാരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തത്. സംഭവത്തിൽ യുവതിയുടെ കാമുകൻ മോഹൻ നാഗ്ജി പർഗിയെ പൊലീസ് അറസ്റ്റു ചെയ്തു.റിങ്കലും മോഹനും 15 വർഷമായി പ്രണയബന്ധത്തിൽ ആയിരുന്നു. ഇരുവരും ഭാവ്‌നഗറിലെ ഗരിയാധർ സ്വദേശികളാണ്. കോളേജ് കാലം മുതലുള്ള പ്രണയം മോഹന്റെ വിവാഹശേഷവും തുടരുകയായിരുന്നു. ഗാന്ധിനഗറിലെ പോലീസ് ക്വാർട്ടേഴ്സിൽ റിങ്കൽ സഹോദരനൊപ്പം താമസിച്ചിരുന്നത്.സെപ്റ്റംബർ 29-ന് സഹോദരനും ഭാര്യയും നാട്ടിലേക്ക് പോയതിനെ തുടർന്ന് മോഹൻ ക്വാർട്ടേഴ്സിലെത്തി റിങ്കലുമായി കടുത്ത തർക്കത്തിലായി.
റിങ്കൽ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നപ്പോൾ, നാല് വയസുള്ള കുട്ടിയുടെ പിതാവായ മോഹൻ ഇതു നിരസിച്ചിരുന്നു. തർക്കത്തിനിടയിലാണ് മോഹൻ തുണി ഉപയോഗിച്ച് റിങ്കലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ടു. റിങ്കലിന്റെ ഫോണിലെ അവസാന കോളുകളും ഫോൺ വിവരങ്ങളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണത്തിലാണ് മോഹൻ പ്രതിയെന്ന് തെളിഞ്ഞ. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. രാത്രി ഒമ്പതരയോടെയാണ് റിങ്കൽ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയെത്തിയത്. സഹോദരൻ നാട്ടിലില്ലാത്ത സമയത്ത് മോഹൻ ക്വാർട്ടേഴ്സിൽ എത്തി കൊലപാതകം നടത്തിയത്.അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതക കേസുകളടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.


