അരലിറ്ററിന് 600 രൂപ;ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 101 കുപ്പി മദ്യവുമായി വ്യാപാരി പിടിയിൽ

ആലപ്പുഴ:അവധി ദിനത്തിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം എക്സൈസ് സംഘം അമ്പലപ്പുഴയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. പുറക്കാട് സ്വദേശിയായ പുതുവൽ വീട്ടിൽ ശിവജി (42)യെ അറസ്റ്റ് ചെയ്തു.ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എക്സൈസ് സംഘത്തെ കണ്ട ശിവജി കൈവശം സൂക്ഷിച്ചിരുന്ന വല സഞ്ചിയിൽ നിന്നുള്ള മദ്യം കായലിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.വല സഞ്ചി കായലിൽ പൊങ്ങിവന്നതിനാൽ അധികൃതർക്ക് മദ്യം പിടിച്ചെടുക്കാൻ സാധിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ കൂടുതൽ കുപ്പികളും കണ്ടെത്തി.ഡ്രൈഡേ ദിവസം വിൽപ്പനക്ക് വേണ്ടിയായിരുന്നു ഇയാൾ മദ്യം ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ആവശ്യക്കാർക്ക് അരലിറ്ററിന് 600 രൂപ വിലയ്ക്ക് മദ്യം വിൽപ്പന നടത്തുമായിരുന്നു.

Advertisements

Hot Topics

Related Articles