കടുത്തുരുത്തിയിൽ സൗഹൃദവും സേവനവും നിറഞ്ഞ പെൻഷനേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു

കടുത്തുരുത്തി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബസംഗമം കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. എ. ലൂക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസർ ബാബുജി എം. ജി. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പി. എം. ശശി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അന്നമ്മ വിശ്വഭാരതി, ബ്ലോക്ക് പ്രസിഡൻറ് കെ. കെ. സച്ചിദാനന്ദൻ, ബ്ലോക്ക് ട്രഷറർ കെ. ടി. പവിത്രൻ, യൂണിറ്റ് ട്രഷറർ കെ. വി. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രസ്തുത ചടങ്ങിൽ ശതാഭിഷിക്തർ ആയ വന്ദ്യവയോവൃദ്ധരെ ആദരിച്ചു. വനിതാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൗഹൃദ കലാമത്സരങ്ങളും സംഘടിപ്പിച്ചു.

Advertisements

Hot Topics

Related Articles