വോട്ടർ പട്ടികയിൽ അനധികൃത ചേർക്കൽ; പെരിന്തൽമണ്ണയിലെ രാഷ്ട്രീയ ചൂട് ഉയരുന്നു

മലപ്പുറം :പെരിന്തൽമണ്ണ നഗരസഭയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. നഗരസഭ പരിധിക്കു പുറത്തു താമസിക്കുന്ന ഒട്ടേറെ പേരെ പുതിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന തെളിവുകളുമാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്.30 വർഷമായി തുടരുന്ന നഗരസഭാ ഭരണം ഇപ്രാവശ്യം നഷ്ടമാകുമെന്ന ഭയത്തിലാണ് ഭരണകക്ഷി അനധികൃതമായി വോട്ടർ പട്ടിക മാറ്റിയതെന്നതാണ് യുഡിഎഫിന്റെ ആരോപണം. പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിനു പുറത്തുള്ള കുടുംബങ്ങളെയും നഗരത്തിലെ പുതിയ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്.

Advertisements

നഗരസഭ പൊളിച്ചുമാറ്റിയ വീടുകളുടെ നമ്പറുകളിൽ നിന്നും വീടുകൾ വിറ്റ് നഗരം വിട്ടുപോയവരുടേയും പേരുകൾ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഡിഎഫ് ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങൾ”കുടുംബസമേതം തിരിച്ചെത്തി വോട്ടർമാരായി” പട്ടികയിൽ ഇടം നേടിയതായും യുഡിഎഫ് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, “ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് കള്ളവോട്ടാരോപണം ഉന്നയിക്കുന്നത്” എന്നാണ് സിപിഎം പ്രതികരണം. രാഷ്ട്രീയ നേട്ടത്തിനായുള്ള വ്യാജപ്രചാരണമാണിതെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു.

Hot Topics

Related Articles