വിജയ് വിവാദം : കാറോട്ടത്തിൽ വിജയം നേടിയ അജിത്തിന് അഭിനന്ദനങ്ങളുമായിഉദയനിധി സ്റ്റാലിൻ

ചെന്നൈ : യൂറോപ്യൻ എൻഡുറൻസ് ചാമ്ബ്യൻഷിപ്പ് സീരീസില്‍ വിജയം കരസ്ഥമാക്കിയ അജിത്തിന് അഭിനന്ദനങ്ങളുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്ത്.എക്‌സിലൂടെയായിരുന്നു ഉദയനിധി ആശംസകള്‍ അറിയിച്ചത്. സുഹൃത്തായ അജിത്ത് സാറിന് ഇനിയും വിജയങ്ങള്‍ കരസ്ഥമാക്കാൻ കഴിയട്ടെ എന്നായിരുന്നു ഉദയനിധിയുടെ ആശംസ. അതേസമയം വിജയ് വിവാദം കത്തി നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു പോസ്റ്റ് ഇട്ടതിന് പിന്നാലെ എക്‌സിലെ ചില വിജയ് ആരാധകരും ടിവികെ പ്രവർത്തകരും ഉദയനിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Advertisements

“നടനും സുഹൃത്തുമായ അജിത് കുമാർ സാറിന്റെ റേസിംഗ് ടീം 2025ലെ ക്രെവെന്റിക് 24H യൂറോപ്യൻ എൻഡുറൻസ് ചാമ്ബ്യൻഷിപ്പ് സീരീസില്‍ P3 സ്ഥാനവും നേടി എന്ന വിവരം അഭിമാനത്തോടെ കാണുന്നു.ഇന്റർനാഷണല്‍ റേസിംഗ് മൈതാനത്തില്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനം കാത്തുസൂക്ഷിച്ച അജിത്ത് സാറിനും ടീമിനും അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും , ട്രാക്കില്‍ കൂടുതല്‍ ടൈറ്റിലുകള്‍ നേടാൻ കഴിയട്ടെ എന്നും ഞാൻ ആശംസിക്കുന്നു.” ഉദയനിധി സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കരൂർ റാലി ദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉള്‍പ്പെടെയുള്ള നിർണായക തെളിവുകള്‍ പിടിച്ചെടുക്കാൻ കോടതി ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു.

എസ്‌ഐടിക്ക് പ്രത്യേക നിർദ്ദേശങ്ങള്‍

അന്വേഷണ പുരോഗതിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്‌ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം, ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്‌ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്‌ഐടിക്ക് കൈമാറണം, സംഘത്തില്‍ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്‌ഐടിക്ക് കോടതി നല്‍കിയത്.

തമിഴ്‌നാട് സർക്കാരിന് വിമർശനം

നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാൻ സർക്കാർ മടി കാണിച്ചതായും വിമർശനമുയർന്നു. നിർബന്ധിച്ചപ്പോള്‍ ലാഘവത്തോടെയാണ് ഒരു പട്ടിക നല്‍കിയത്. സർക്കാരിന്റെ ഈ നിലപാട് നിരാശാജനകമാണ് എന്നും കോടതി രേഖപ്പെടുത്തി. ഒടുവില്‍, ഹൈക്കോടതി അഡീഷണല്‍ രജിസ്ട്രാർ ജനറലില്‍ നിന്നാണ് കോടതി അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ പട്ടിക സ്വീകരിച്ചത്.

Hot Topics

Related Articles