കോഴിക്കോട് :വെറും മൂന്ന് ദിവസത്തെ ചാറ്റിംഗ് പരിജയം അത്ര മാത്രം മതി പറ്റിക്കപ്പെടാൻ, സാമൂഹിക മാധ്യമം വഴി അടുപ്പം സ്ഥാപിച്ച് വീട്ടമ്മയുടെ പത്ത് പവൻ സ്വർണാഭരണം തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി. കാസർകോട് നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളം ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്.‘കൂടുതൽ തുകയ്ക്ക് പണയം വെക്കാമെന്ന്’ പറഞ്ഞാണ് പ്രതി സ്വർണം വാങ്ങിയത്. എന്നാൽ തുക കൈമാറാതെ ഇയാൾ മുങ്ങുകയായിരുന്നു. മൂന്ന് ദിവസത്തെ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് വീട്ടമ്മ സ്വർണം കൈമാറിയത് എന്നതാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
ഷാനു എൻ.എൽ. എന്ന വ്യാജനാമത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. ഷാനു എന്ന പേരിൽ വീട്ടമ്മയോട് റിക്വസ്റ്റ് അയച്ചു; തുടർന്ന് ദിവസങ്ങൾക്കുള്ളിൽ ചാറ്റിംഗിലൂടെ അടുപ്പം വളർത്തി. പിന്നീട് ഷെനീർ തന്നെയാണ് കാസർകോട് നീലേശ്വരം സ്വദേശിയെന്ന് തിരിച്ചറിഞ്ഞത്.ഉയർന്ന വില ലഭിക്കുമെന്ന് പറഞ്ഞ് പണയം വെക്കാനായി വീട്ടമ്മയുടെ സ്വർണം കൈപ്പറ്റാൻ ഇയാൾ വീട്ടമ്മയെ കോഴിക്കോട് നഗരത്തിലേക്ക് വിളിച്ചു വരുത്തി. വെറും മൂന്നു ദിവസത്തെ പരിചയത്തിന്റെ പേരിൽ, വീട്ടമ്മ ഭർത്താവിന്റെ അമ്മയുടെ സ്വർണമാലയടക്കം പത്ത് പവൻ സ്വർണം കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളയനാട് ക്ഷേത്രത്തിന് സമീപം വിജയദശമി ദിനത്തിൽ സ്വർണം വാങ്ങിയെടുത്ത പ്രതി “തൂക്കം നോക്കി വരാം” എന്നു പറഞ്ഞ് പോയതും പിന്നെ തിരിച്ചെത്താതെയായതുമാണ് സംഭവം. തുടർന്ന് ബന്ധപ്പെടാനാകാതെ വന്നപ്പോൾ വീട്ടമ്മ പൊലീസിൽ പരാതി നൽകി.മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഷെനീറാണെന്ന് സ്ഥിരീകരിച്ച് നീലേശ്വരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.


