വൈക്കം :എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായ രുടെ സമുദായ വിരുദ്ധ നിലപാടുകൾക്കെതിരെ തോട്ടകം 1005-)ഒ നമ്പർ എൻ എസ് എസ് കരയോഗാo ഗങ്ങൾ പ്രതിഷേധിച്ചു.
കരയോഗം ഭാരവാഹികളുടെ എതിർപ്പിന്റെ അന്തരീ ക്ഷത്തിലാണ് പ്രതിഷേധ യോഗം ചേർന്നത്.മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ. സി ആർ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.അദ്മാഭിമാന സദസ് എന്ന് പേരിട്ട പ്രതിഷേധയോഗത്തിൽ സുകുമാരൻ നായർക്കെതിരെയുള്ള അലയൊലികളാണ് ഉയർന്നത്.
ആത്മാഭിമാനമുള്ളതിനാലാണ് നേതൃത്വത്തിനെതിരെ പ്രതികരിക്കുന്നതെന്നു വിനോദ് കുമാർ പറഞ്ഞു.കരയോഗങ്ങൾക്കുള്ള നമ്പർ എടുത്തു മാറ്റിയാൽ നമ്മൾ സ്വതന്ത്രരാണെന്നും നേതൃത്വവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി എൻഎസ് എസിനെയും സമുദായാoഗ ങ്ങളെയും മറ്റുള്ളവർക്ക് അടിയറ വയ്ക്കുകയാണെന്നും വിനോദ് കുമാർ ചൂണ്ടിക്കാട്ടി. മുൻ യൂണിയൻ കമ്മിറ്റി അംഗം എം ഗോപാലകൃഷ്ണൻ. മുതിർന്ന അംഗം വി എൻ ബാഹുലേയൻ നായർ, കരയോഗം മുൻ സെക്രട്ടറി മാരാ യ ഗോപകുമാർ, കൃഷ്ണ കുമാർ എന്നിവർ പ്രസംഗിച്ചു.






