അവകാശ സംരക്ഷണ യാത്രക്ക് കോട്ടയത്ത് ഗംഭീര സ്വീകരണം നൽകും

കോട്ടയം : നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാ വാക്യവുമായി കത്തോലിക്കാ കോൺഗ്രസ് ഒക്ടോബർ13 മുതൽ 24 വരെ കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് നട ഇന്ന അവകാശ സംരക്ഷണയാത്ര 22-ാം തീയതി രാവിലെ 10.30 ന് കോട്ടയച്ച് എത്തിചേരുമ്പോൾ ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപതാ സമിതിയുടെയും, ചങ്ങനാശ്ശേരി അതിരൂപത കോട്ടയം,കുടമാളൂർ ഫൊറോനാ സമിതികളുടെയും നേതൃത്ത്വത്തിൽ ഗംഭീര സ്വീകരണം നൽകും.
ഏറ്റുമാനൂർ. നിന്നും ബേക്കർജംഗ്ഷൻ വഴി ഗാന്ധി പ്രതിമ ക്കു സമീപം എത്തുമ്പോൾ യാത്രയെ സ്വീകരിച്ചാനയിച്ച് സമ്മേളന വേദിയായ തിരുനക്കര പ്രൈവറ്റ് ബസ്റ്റാൻ്റ് മൈതാനത്ത് എത്തിക്കും.

Advertisements

സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യും.
കോട്ടയം സ്വീകരണ സമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ പ്രസിഡൻ്റ് പി.എ. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേബി മുളവേലി പുറം,ബിനു ചെങ്ങളം, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ,തോമസ് പീടിയേക്കൽ, ബിനോയി ഇടയാടി, ഷെയിൻ ജേസഫ്, സാലിച്ചൻ തുമ്പേക്കളം, പി. ജെ. ജോസ്, തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കോർഡിനേറ്റർ ആയി തോമസ് പീടിയേക്കൽ, ജോ.കൺവീനർമാർ ആയി ഷെയിൻ ജോസഫ്, ‘ ബിനു ചെങ്ങളം,ബിനോയ് ഇടയാടി, കുഞ്ഞ് കളപ്പുര എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles