കേരള സന്ദർശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഡൽഹിയിലേക്ക് മടങ്ങും

കൊച്ചി: കേരള സന്ദർശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് (വെള്ളി) ഡൽഹിയിലേക്ക് മടങ്ങും. രാവിലെ 11.30 ഓടെ രാഷ്ട്രപതി നാവികസേനാ ആസ്ഥാനത്ത് എത്തിച്ചേർന്നതിനെ തുടര്‍ന്ന് 11.55ന് റോഡ് മാർഗം സെന്റ് തെരേസാസ് കോളജിൽ എത്തിയിരുന്നു.കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ലോഗോ പ്രകാശനം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ എന്നിവർ പങ്കെടുത്തു.

Advertisements

പരിപാടി പൂര്‍ത്തിയാക്കി രാഷ്ട്രപതി 1.20 ന് നാവികസേന ആസ്ഥാനത്തേക്ക് മടങ്ങും. തുടർന്ന് നാവികസേന ഹെലിപ്പാഡിൽ നിന്ന് 1.55 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയർന്ന് ഡൽഹിയിലേക്കാണ് യാത്ര തിരിക്കുന്നത്.രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടൊപ്പം ഡ്രോണുകൾ പറത്തുന്നതിനും സിറ്റി പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

Hot Topics

Related Articles