ഹിന്ദു ക്ഷേത്രങ്ങളിലെ സ്വത്തുവകകൾ കൊള്ളയടിച്ചതിൽ എൽഡിഎഫിനും യു ഡിഎഫിനും തുല്യപങ്ക് : ബിജെ പി സംസ്‌ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്ണമേനോൻ

പത്തനംതിട്ട : ദേവസ്വം ബോർഡ് ഭരണത്തിന്റെ മറവിൽ കാലാ കാലങ്ങളായി ഹിന്ദു ക്ഷേത്രങ്ങളിലെ സ്വത്തുവകകൾ കൊള്ളയടിച്ചതിൽ എൽഡിഎഫിനും യു ഡിഎഫിനും തുല്യ പങ്കാണുള്ളതെന്ന് ബിജെ പി സംസ്‌ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്ണമേനോൻ. എൻഡിഎ പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് ജെ.പദ്‌മകുമാർ, വിക്‌ടർ ടി.തോമസ്, രതീഷ് മുടപ്പള്ളി, അഭികുമാർ വെൺ പാല, വിജയകുമാർ മണിപ്പുഴ, സുദീപ് റാന്നി, ഗോപു ആറന്മുള, സണ്ണി തോമസ്, രാജു, ടി.പി.സു ന്ദരേശൻ, ബി.രാജേഷ്കുമാർ, ഒ. പി.സുനിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles