വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം നടത്തി

ഫോട്ടോ:വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ സംഘടിപ്പിച്ച വയോജന സംഗമം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ്മാളവിക ഉദ്ഘാടനം ചെയ്യുന്നു

Advertisements

ഉദയനാപുരം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം നടത്തി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന വയോജന സംഗമം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ്മാളവിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, എ.കെ. ശീമോൻ, ഒ.എം.ഉദയപ്പൻ, എം.കെ.റാണിമോൾ, ജസീലനവാസ്,രേഷ്മ പ്രവീൺ,വീണഅജി, സുജാതമധു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജിത്ത്, സിഡിപിഒ രജനി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles