ശബരിമല മണ്ഡലകാല തീർഥാടനം: ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് ആരംഭിക്കും

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിനായുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് ആരംഭിക്കും. ഒരു ദിവസത്തിൽ 70,000 തീർഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കും. ഇതിന് പുറമേ, 20,000 പേർക്കും സ്പോട്ട് ബുക്കിങ്ങിലൂട ദർശന സൗകര്യം ലഭ്യമാകും.പമ്പയിൽ ഒരേസമയം 10,000 തീർഥാടകർക്ക് വിശ്രമിക്കാനാകുന്ന പത്ത് നടപ്പന്തലുകളും ജർമ്മൻ പന്തലും ഒരുക്കാനാണ് തീരുമാനം. അരവണ ബഫർ സ്‌റ്റോക്കായി അൻപത് ലക്ഷം ടിൻ തയ്യാറാക്കുമെന്നും യോഗത്തിൽ നിശ്ചയിച്ചു.

Advertisements

മന്ത്രിയായ വി. എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, പത്തനംതിട്ടയും ഇടുക്കിയുമുളള ജില്ലാ കളക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട നവംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. ഡിസംബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി നട അടയ്ക്കും. തുടർന്ന് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും.2026 ജനുവരി 14നാണ് ഈ വർഷത്തെ മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് ശബരിമല നട അടയ്ക്കും.

Hot Topics

Related Articles