മദ്യം നൽകി മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് അമ്മയ്ക്കും സുഹൃത്തിനും 180 വർഷം കഠിന തടവും 11.75 ലക്ഷം പിഴയും ചുമത്തി കോടതി

മലപ്പുറം:മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നൽകണം. പെൺകുട്ടിയെ 2 വർഷത്തോളം പീഡിപ്പിച്ചെന്നാ കേസ്.മദ്യം നൽകി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. സുഹൃത്ത് പാലക്കാട് സ്വദേശിയും. 2019 മുതൽ 2021 വരെയാണ് പീഡനം നടന്നത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.

Advertisements

Hot Topics

Related Articles