ചിത്രം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ എത്യോപ്യൻ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്കിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വീകരിക്കുന്നു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഫാ.ജോസി ജേക്കബ് എന്നിവർ സമീപം.
കോട്ടയം : എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്ക് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച്ച നടത്തി.പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോറ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങളിലും,അരമന ചാപ്പലിലും ആബൂനെ മൽക്കിസദേക്ക് പ്രാർത്ഥന നടത്തി.ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, നാഗ്പൂർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ജോസി ജേക്കബ്, എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റ് ഓഫീസ് സെക്രട്ടറി ഫാ. ജിയോ ജോസഫ് എന്നിവർ ചേർന്ന് എത്യോപ്യൻ ആർച്ച് ബിഷപ്പിനെ സ്വീകരിച്ചു.


