മനോഹര കാഴ്‌ച്ചയ്ക്ക് തയ്യാറാവൂ:2025ലെ സൂപ്പർമൂൺ ഇന്ന്;ഏറ്റവും അടുത്തും വലുതുമായ പൂർണ്ണചന്ദ്രനായി ഇന്നത് ദൃശ്യമാകും

ന്യൂസ്‌ ഡെസ്ക്:2025ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്ന് രാത്രി ആകാശത്ത് തിളങ്ങും. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന പൂർണ്ണചന്ദ്രനാണിത്. അതിനാൽ തന്നെ 2025-ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രപ്രതിഭാസം കാണാനാണ് ലോകം കാത്തിരിക്കുന്നത്.

Advertisements

എന്താണ് സൂപ്പർമൂൺ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതിനാൽ, ഭൂമിയോട് അതിന്റെ ദൂരം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഈ ഭ്രമണപഥത്തിലെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ ‘പെരിജിയം’ ഭാഗത്ത് ചന്ദ്രൻ എത്തുമ്പോഴാണ് സൂപ്പർമൂൺ ഉണ്ടാകുന്നത്.പെരിജിയത്തിനടുത്തുള്ള പൂർണ്ണചന്ദ്രൻ സാധാരണ പൂർണ്ണചന്ദ്രനെക്കാൾ 14 ശതമാനം വലുതും 30 ശതമാനം കൂടുതൽ തിളക്കമുള്ളതുമായിരിക്കും. അതിനാൽ തന്നെ ഇതൊരു അതുല്യമായ ആകാശസൗന്ദര്യമായി ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകർ കാത്തിരിക്കുകയാണ്.

2025 നവംബർ സൂപ്പർമൂൺ — പ്രത്യേകതകൾ

നവംബർ സൂപ്പർമൂൺ ഭൂമിയിൽ നിന്ന് ഏകദേശം 3,57,000 കിലോമീറ്റർ ദൂരത്തായിരിക്കും, ഇത് സാധാരണ ദൂരത്തേക്കാൾ ഏകദേശം 17,000 മൈൽ അടുത്തതാണെന്ന് വിദഗ്ധർ പറയുന്നു.നവംബർ മാസത്തിലെ ഈ സൂപ്പർമൂൺ ‘ബീവർ മൂൺ’ (Beaver Moon) എന്നും അറിയപ്പെടുന്നു. ആദ്യകാല അമേരിക്കൻ തദ്ദേശീയ ഗോത്രവർഗ്ഗക്കാരും യൂറോപ്യൻ കുടിയേറ്റക്കാരും പ്രകൃതിചക്രങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയും ആധാരമാക്കി പൂർണ്ണചന്ദ്രന്മാർക്ക് പേരുകൾ നൽകിയിരുന്നു. ബീവറുകൾ അണക്കെട്ടുകൾ പണിഞ്ഞ് ശൈത്യകാലത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ഈ ചന്ദ്രനെ ബീവർ മൂൺ എന്ന് വിളിച്ചത്.

സൂപ്പർമൂൺ എങ്ങനെ കാണാം?

ഈ പ്രതിഭാസം ആസ്വദിക്കാൻ പ്രത്യേക ഉപകരണങ്ങളോ ദൂരദർശിനിയോ ആവശ്യമില്ല. ചന്ദ്രൻ ഉദിക്കുന്ന സമയത്ത് കൃത്രിമ വെളിച്ചങ്ങളിൽ നിന്ന് അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് മതിയാകും. പാർക്കുകൾ, തുറന്ന വയൽ പ്രദേശങ്ങൾ, കടൽത്തീരം, ജലാശയങ്ങൾ എന്നിവയാണ് അനുയോജ്യമായ സ്ഥലങ്ങൾ.സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ തുടങ്ങി രാത്രിയിലുടനീളം സൂപ്പർമൂൺ ദൃശ്യമായിരിക്കും. കാലാവസ്ഥ അനുകൂലമായാൽ ഇന്ത്യയിലുടനീളം ഇത് കാണാം. എന്നാൽ ഡൽഹിപോലുള്ള പ്രദേശങ്ങളിൽ പുകമഞ്ഞ് മൂലം കാഴ്ച കുറയാൻ സാധ്യതയുണ്ട്.

Hot Topics

Related Articles