ഹരിയാനയിലെ വോട്ടർ പട്ടികയിലെ ക്രെമക്കേട് ;ഞാൻ തന്നെയാണ് വോട്ട് ചെയ്‌തത്’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സ്ത്രീ രംഗത്ത്

ഹരിയാന:ഹരിയാനയിലെ വോട്ടർ പട്ടികയില്‍ ക്രമക്കേട് നടന്നതായുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരിച്ചടിയായി വോട്ടര്‍ പട്ടികയിലെ ചിത്ര വിവാദത്തിൽപ്പെട്ട ഒരു സ്ത്രീ രംഗത്തെത്തിയിരിക്കുന്നു.ബ്രസീലിയൻ മോഡലിന്റെ ചിത്രം ഒന്നിലധികം വോട്ടർ കാർഡുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിച്ച് രാഹുല്‍ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ ചില വോട്ടർ കാർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ഒന്നിന്റെ ഉടമയായ പിങ്കി ജുഗീന്ദർ കൗശിക് ഇപ്പോൾ രാഹുലിന്റെ ആരോപണങ്ങളെ തള്ളി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Advertisements

“വോട്ട് മോഷണം എന്ന ആരോപണം പൂർണമായും തെറ്റാണ്. എന്റെ വോട്ട് ഞാൻ തന്നെയാണ് ചെയ്‌തത്.” – പിങ്കി പറഞ്ഞു.തന്റെ വോട്ടർ കാർഡിൽ ആദ്യം പിശകുണ്ടായിരുന്നെന്നും അതിൽ തന്റെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുടെ ചിത്രം വന്നുപോയതായും അവർ പറഞ്ഞു. പിശകിനെ കുറിച്ച് ബന്ധപ്പെട്ട അധികാരികളോട് ഉടൻ പരാതിപ്പെട്ടതായും, എന്നാൽ തിരുത്തിയ കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ആദ്യം ലഭിച്ച കാർഡിലെ ചിത്രം തെറ്റായിരുന്നു. ഞങ്ങൾ അത് തിരികെ നൽകി. ഇപ്പോഴും പുതിയ കാർഡ് ലഭിച്ചിട്ടില്ല. അതിനാൽ വോട്ടർ സ്ലിപ്പും ആധാർ കാർഡും ഉപയോഗിച്ചാണ് ഞാൻ വോട്ട് ചെയ്തത്.” – പിങ്കി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പിഴവാണ് ഇത് എന്ന് പറഞ്ഞ അവർ, “ബിഎല്ഒയുടെയോ തിരഞ്ഞെടുപ്പ് ഓഫീസിന്റെയോ പിശകിനായി എനിക്ക് കുറ്റം ചുമത്താൻ കഴിയില്ല” എന്നും പറഞ്ഞു.

Hot Topics

Related Articles