ന്യൂഡൽഹി :വോട്ടർ പട്ടികയിലെ ഫോട്ടോയെ ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച “വോട്ട്ചോരി” ആരോപണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ബ്രസീലിയൻ മോഡൽ ലാറിസയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായി മാറിയിരിക്കുകയാണ്.പോർച്ചുഗീസ് ഭാഷയിൽ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ലാറിസ് പ്രതികരിച്ചത്. “വോട്ടർ പട്ടികയിൽ കണ്ടത്, ഞാൻ 18 വയസായിരിക്കുമ്പോൾ എടുത്ത ഫോട്ടോയാണ്. ഇന്ത്യയിലെ രാഷ്ട്രീയവിവാദത്തിൽ എന്റെ ചിത്രം ഉപയോഗിക്കപ്പെട്ടതിൽ ഞാന് അതിശയിച്ചിരിക്കുകയാണ്,” ലാറിസ് വീഡിയോയിൽ പറയുന്നു.
ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുമ്പോഴാണ് ഈ വിവാദത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതെന്ന് അവര് വ്യക്തമാക്കി. “ഇത് അസംബന്ധവും അപ്രതീക്ഷിതവുമാണ്. എന്റെ പഴയ ഫോട്ടോ ആരോ അയച്ചുതന്നിട്ടുണ്ട്,” അവര് കൂട്ടിച്ചേർത്തു.രാഹുൽ ഗാന്ധി തന്റെ “വോട്ട്ചോരി പരമ്പര”യുടെ ഭാഗമായി ഹരിയാനയിൽ 22 തവണ വോട്ട് ചെയ്ത ‘ബ്രസീലിയൻ മോഡൽ’യുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ ചിത്രം ലാറിസയുടേതാണെന്ന് വ്യക്തമായത്.ചിത്രം എടുത്തത് ബ്രസീലിയൻ ഫോട്ടോഗ്രാഫർ മത്തേവൂസ് ഫെറേറോയാണ്. അദ്ദേഹത്തിന്റെ ഫോട്ടോകൾ Pexels, Splash പെക്സെൽസ്, സ്പാളാഷ് തുങ്ങിയ സ്റ്റോക്ക് ഫോട്ടോ വെബ്സൈറ്റുകളിൽ സൗജന്യമായി ലഭ്യമാണ്. അതായത്, ആർക്കും അവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് വാസ്തവം.
ലാറിസയുടെ ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ 22 സ്ഥലങ്ങളിൽ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വോട്ടർ പട്ടിക വ്യാജമാണെന്ന രാഹുലിന്റെ ആരോപണം ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. “ഇതൊക്കെ വ്യാജ ആരോപണങ്ങളാണ്. രാഹുലിന് പതിവായ പ്രചാരണമാത്രം,” എന്നാണ് ബിജെപി പ്രതികരണം.അതേസമയം, വിദേശി മോഡലിന്റെ ചിത്രം അവളുടെ അനുവാദമില്ലാതെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടത് പുതിയ സ്വകാര്യതാ-നൈതികതാ ചോദ്യങ്ങളും ഉയർത്തിയിരിക്കുകയാണ്.


