ഹെൽത്ത് സെസ്ക്: തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് സാധാരണനിലയിൽ നിന്ന് വ്യത്യാസപ്പെടുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനം കൂടുമ്പോൾ ഹൈപ്പർതൈറോയ്ഡിസം, കുറയുമ്പോൾ ഹൈപ്പോതൈറോയ്ഡിസം എന്നറിയപ്പെടുന്നു.ശരീരത്തിന് ആവശ്യമായ അളവിൽ ഹോർമോൺ ഉൽപ്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകുന്നത്.
ഒരുനിശ ഉറങ്ങിയിട്ടും ക്ഷീണം മാറാതെ തുടരുക, തലമുടി കൊഴിച്ചിൽ, പതിവ് പരിചരണം നൽകിയാലും ചർമ്മം വരണ്ടതായി മാറുക, പേശിവലിവ്, സന്ധിവേദന, മലബന്ധം, അമിത ഉറക്കം അല്ലെങ്കിൽ ഉറക്കക്കുറവ്, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.ഇതിനുമെതിരെ, ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതലായി തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയ്ഡിസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശപ്പ് ഉണ്ടെങ്കിലും ശരീരഭാരം കുറയുക, അമിത വിയർപ്പ്, വൈകുന്നേരങ്ങളിൽ ചൂട് അനുഭവപ്പെടുക, ഉത്കണ്ഠ, ക്ഷോഭം, ഇടയ്ക്കിടെയുള്ള മലവിസർജനം, കൈകളിൽ വിറയൽ, വേഗമുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. പരിശോധനകൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിക്കേണ്ടതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.


