അബുദാബിയിൽ മുഖ്യമന്ത്രിക്ക് രാജകീയ സ്വീകരണം;യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് നേരിട്ട് സ്വീകരിച്ചു

അബുദാബി :ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള സ്വീകരണം. യുഎഇയുടെ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അല്‍ നഹ്യാൻ മുഖ്യമന്ത്രിയെ കൊട്ടാരത്തില്‍ നേരിട്ട് സ്വീകരിച്ചു.മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐഎഎസ്, യുഎഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

Advertisements

ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, അവിടെ മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലില്‍ നടന്ന ആ ഹ്രസ്വ കൂടിക്കാഴ്ചയില്‍ പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hot Topics

Related Articles