തിരുവനന്തപുരം:തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിൽ അന്വേഷണം തുടങ്ങുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ നിയോഗിച്ചു.ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജുകളിലെ വിഭാഗമേധാവിമാരടങ്ങുന്ന നാലംഗ സംഘമാണ് അന്വേഷണം നടത്തുക. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഗീത, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം മേധാവി ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ ഡിസീസ് വിഭാഗം മേധാവി ഡോ. ജൂബി ജോൺ എന്നിവരാണ് സംഘത്തിൽ അംഗങ്ങളായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ രേഖകളും ശിവപ്രിയയുടെ കുടുംബത്തിന്റെ മൊഴിയും സംഘം പരിശോധിക്കും. നാളെ വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ച് വെള്ളിയാഴ്ചയ്ക്കകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തുടർന്ന് ആരോഗ്യവകുപ്പ് തുടർനടപടികൾ തീരുമാനിക്കും.അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വീഴ്ച എവിടെയായിരുന്നുവെന്ന് കണ്ടെത്തണമെന്നും ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബത്തിന് സർക്കാർ സഹായം ലഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ശിവപ്രിയയുടെ സംസ്കാരം മുട്ടത്തറയിലെ മോക്ഷ കവാടത്തിൽ നടന്നു.


