ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; പോളിങ് കുതിച്ചപ്പോൾ ഭരണം മാറിയിട്ടുണ്ട്; ബിഹാറിന്റെ ചരിത്രം എൻഡിഎയ്ക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (യു)–ബിജെപി സഖ്യമായ എൻഡിഎക്ക് മിക്ക എക്സിറ്റ് പോളുകളും കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം സഖ്യത്തെ ആശങ്കയിൽ ആക്കുകയാണ്. 243 അംഗ നിയമസഭയിൽ എൻഡിഎയ്ക്ക് 150 മുതൽ 170 സീറ്റുവരെയെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.എന്നാൽ, ഇത്തവണ ബിഹാറിൽ രേഖപ്പെടുത്തിയ 66.91 ശതമാനം എന്ന ഉയർന്ന പോളിങ്, ചരിത്രപരമായി ഭരണം മാറിയ തിരഞ്ഞെടുപ്പുകളുമായി സാമ്യം പുലർത്തുന്നു. 2020-നെ അപേക്ഷിച്ച് 9.62 ശതമാനം വർധിച്ചതും സഖ്യത്തിന് ഒരു ‘നെഞ്ചിടിപ്പ്’ സൃഷ്ടിക്കുന്നു.

Advertisements

ചരിത്രം വ്യക്തമാക്കുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഹാർ തെരഞ്ഞെടുപ്പ് ഡാറ്റ പരിശോധിക്കുമ്പോൾ, വോട്ടിങ് ശതമാനം അഞ്ച് ശതമാനത്തിലധികം ഉയർന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും ഭരണം മാറിയിട്ടുണ്ടെന്ന് കാണാം.

1962 1967 : പോളിങ് 44.5% ൽ നിന്ന് 51.5% (ഏകദേശം 7% വർധന) കോൺഗ്രസ് പുറത്തായി, കോൺഗ്രസ് വിരുദ്ധ സഖ്യം അധികാരത്തിൽ.

1977 1980 : 50.5% ൽ നിന്ന് 57.3% (6.8% വർധന) ജനതാ പാർട്ടി പുറത്തായി, കോൺഗ്രസ് തിരിച്ചെത്തി.

1985 1990 : 56.3% ൽ നിന്ന് 62% കോൺഗ്രസിന് തിരിച്ചടി, ജനതാദൾ അധികാരത്തിൽ.

ഈ പാറ്റേൺ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് എൻഡിഎ.

മണ്ഡലങ്ങളിലെ പോളിങ് സ്ത്രീകൾ മുന്നിൽ

രണ്ടുഘട്ടങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടെടുപ്പ് പുരുഷന്മാരെ മറികടന്നു.

പുരുഷന്മാർ: 62.8%

സ്ത്രീകൾ : 71.6%

മണ്ഡലങ്ങളിലെ പോളിങ്,

പ്രാൻപൂർ (കത്തിഹാർ) – 81.02%

താക്കൂർഗഞ്ച് (കിഷൻഗഞ്ച്) – 80.51%

കുമാർ മണ്ഡലം – ഏറ്റവും കുറഞ്ഞത്, 39.57%

ചരിത്രപരമായ ഉയർന്ന പോളിംഗ് സഖ്യത്തിനും പ്രതിപക്ഷത്തിനും പുതിയ പ്രതീക്ഷകളും ആശങ്കകളും സൃഷ്ടിച്ചിരിക്കുകയാണ്.

Hot Topics

Related Articles