തിരുവനന്തപുരം: ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിനിടെ 19 കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. പിടിയിലായവരിൽ മുമ്പ് കാപ്പ (KAAPA) കേസിൽ പ്രതിയായ ഒരാളും ഉൾപ്പെടുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റൊരാൾ ഉൾപ്പെടെ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്.മരണപ്പെട്ടത് രാജാജി നഗർ തോപ്പിൽ വീട്ടിൽ അലൻ (19) ആണ്. തൈക്കാട് മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കാനായി എത്തിയ സമയത്താണ് അലന് കുത്തേറ്റത്.
രാജാജി നഗറും ജഗതി കോളനിയുമുള്ള ബാല സംഘങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം ശമിപ്പിക്കാൻ ഇരു വിഭാഗത്തെയും പ്രതിനിധീകരിച്ച് യുവാക്കൾ എത്തുകയായിരുന്നു. എന്നാൽ വാക്കേറ്റം ശക്തിപ്രാപിച്ചതോടെ സംഭവം സംഘർഷത്തിലേക്ക് വഴിമാറി.സംഭവത്തിനിടെ നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ അലനെ സുഹൃത്തുക്കൾ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചെറിയ കൂട്ടങ്ങളുടെ സംഘർഷം തുടർന്നുവരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകം ആസൂത്രിതമായിരിക്കാമെന്നും അന്വേഷണം ആ ദിശയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


