സമൂഹലളിതാസഹസ്രനാമ പാരായണ ജപയജ്ഞവും ചക്രപൂജയും: നവംബർ 23 ഞായറാഴ്ച രാവിലെ 9.30-ന് തിരുവല്ല മാതാ അമൃതാനന്ദമയി ആശ്രമത്തിൽ

തിരുവല്ല : മാതാ അമൃതാനന്ദമയിമഠത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടുമാസമായി ലളിതാസഹസ്രനാമ പാരായണ ജപയജ്ഞം എന്ന പേരിൽ തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തജന കൂട്ടായ്മകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ക്ഷേത്ര കമ്മിറ്റികളുടെയും ഭക്തജനകൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് ഇത് നടത്തിയത്. 30 ക്ഷേത്രങ്ങളിൽ നടന്ന കൂട്ടായ്മയിൽ ഏകദേശം 1500 ൽ അധികം ഭക്തർപങ്കാളികളായിട്ടുണ്ട്. ആധ്യാത്മികകേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ സമൂഹമായി പ്രാർത്ഥനയും ജപവും ആരാധനാരീതിയും ഭക്തജന സമൂഹത്തിൽകൊണ്ടുവരിക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം.

Advertisements

നാമം ജപിക്കുക എന്നത് ഒരു സംസ്കാരമാണ്, ഒരു വ്യക്തിയെആധ്യാത്മികവും മാനസികവുമായി ശക്തമാക്കുന്ന സംസ്കാരം. മാനസിക ദൗർബല്യങ്ങളെ അകറ്റി കരുത്തുറ്റ വ്യക്തികൾ ആക്കി സമൂഹത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രയോജനപ്പെടുത്തുക എന്നതാണ് മഠം ഉദ്യേശിച്ചത്. സനാതന ധർമ്മവിശ്വാസികളുടെ സാധനാകേന്ദ്രങ്ങൾ ആണ് ക്ഷേത്രങ്ങൾ. വ്യക്തികളുടെവികാസത്തിനും അതു വഴി സമാജത്തിൻ്റെസാംസ്കാരിക വളർച്ചക്കും ഈ ജപയജ്ഞം വളരെയധികം പ്രയോജനപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതിൽഭാഗംഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ നടന്ന ലളിതാസഹസ്രനാമ പാരായണത്തോടെയാണ് ഈ യജ്ഞം തുടങ്ങിയത്. നല്ല ജന പിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. കൂടുതൽ ക്ഷേത്രങ്ങളും ഭക്തജന കൂട്ടായ്മകളും യജ്ഞംസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും സമയത്തിന്റെ പരിമിതി മൂലം എല്ലായിടത്തും എത്താൻ സാധിച്ചില്ല. അതുകൊണ്ടാണ് യജ്ഞത്തിന്റെ സമാപനം എന്ന നിലയിൽ കൂടുതൽ ഭക്തരെപങ്കെടുപ്പിച്ചുകൊണ്ട്നടത്തണമെന്ന്തീരുമാനിച്ചത്.

നവംബർ 23 (ഞായറാഴ്ച) രാവിലെ 9.30-ന് തിരുവല്ല മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നടക്കുന്ന ഈ സമാപനപരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശ്രീചക്രപൂജയോടു കൂടി നടക്കുന്ന സമൂഹ ലളിതാസഹസ്രനാമ പാരായണ യജ്ഞത്തിൻ്റെ സമാപന ചടങ്ങിൽ. മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി പൂജനീയ ഭവ്യാമൃത പ്രാണായുടെ അധ്യക്ഷത വഹിക്കും. ജപത്തിന് നേതൃത്വം നൽകുകയും ചെയ്യും. ചലച്ചിത്ര പിന്നണി ഗായികയും ആദ്ധ്യാത്മിക പ്രഭാഷകയുമായ ആലീസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ബ്രഹ്മശ്രീ പരമേശ്വരൻ പോറ്റി ആറ്റുപ്പുറത്തില്ലം ശ്രീചക്രപൂജയുടെ മുഖ്യകാർമ്മികത്വം വഹിക്കും. പങ്കെടുക്കുന്ന മുഴുവൻ ഭക്തർക്കും അന്നദാനത്തോടുകൂടി ഭക്തിനിർഭരമായചടങ്ങുകൾപൂർത്തിയാവും .

Hot Topics

Related Articles