കബനിഗിരിയിൽ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

കൽപ്പറ്റ: കബനിഗിരിയിലെ വീട്ടിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൾ മഞ്ജു (19), ബിനുവിന്റെ മകൾ അജിത (14) എന്നിവരാണ് കാണാതായത്.നവംബർ 17 മുതൽ ഇരുവരെയും ആരും കണ്ടിട്ടില്ലെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പുൽപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

കുട്ടികളെ കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷ് അഭ്യർഥിച്ചു.ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04936 240294

Hot Topics

Related Articles