ന്യൂയോർക്ക്: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാഹചര്യം ഒഴിവാക്കാൻ താൻ ഇടപെട്ടതായി വീണ്ടും അവകാശവാദമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കും പാക്കിസ്ഥാനും മേൽ 350 ശതമാനം തീരുവ (ടാരിഫ്) ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘർഷം അവസാനിച്ചത് എന്ന് ട്രംപ് പറഞ്ഞു.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “‘ഞങ്ങൾ യുദ്ധം നിർത്തി’ എന്ന് പറഞ്ഞ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും നന്ദി അറിയിച്ചു,” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
“ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കാൻ തയ്യാറായിരിക്കുകയായിരുന്നു. ഞാൻ അവരോട് പറഞ്ഞു യുദ്ധം വേണമെങ്കിൽ നടക്കട്ടെ, പക്ഷേ 350 ശതമാനം തീരുവ ചുമത്തും, അമേരിക്ക ഇനി വ്യാപാരം നടത്തില്ല. അതിനുശേഷം ഇരുവരും പിൻവാങ്ങി,” എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.തീരുവകൾ ഉപയോഗിച്ചാണ് പല അന്താരാഷ്ട്ര തർക്കങ്ങളും താൻ പരിഹരിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. “എട്ടു യുദ്ധങ്ങളിൽ അഞ്ചെണ്ണം സാമ്പത്തിക നയങ്ങളിലൂടെ തീർപ്പാക്കിയിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞതിലൂടെ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചതായും ട്രംപ് പ്രസ്താവിച്ചു.മുൻപും പലയിടങ്ങളിലും ഇതേ അവകാശവാദം ആവർത്തിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ സർക്കാർ ഈ പ്രസ്താവനകളെ നിഷേധിച്ചിട്ടുണ്ട്.


