ന്യൂഡൽഹി :സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ കൊലവിളി നടത്തിയെന്നാരോപിതയായ കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ ടീന ജോസ് നടത്തിയ പരാമർശമാണ് വിവാദമായത്. പരാമർശത്തിൽ ടീമിന് മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം ഉന്നയിച്ചതായി പരാതിയിൽ പറയുന്നു.സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷപ്രചാരണം അടക്കം അടിയന്തരമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Advertisements


