അബദ്ധവശാൽ വാതിൽ പൂട്ടി;കാസർഗോഡിൽ ഒരു മണിക്കൂറോളം മുറിയിൽ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കാസർഗോഡ്: അബദ്ധവശാൽ വാതിൽ ലോക്കായതിനെ തുടർന്ന് മൂന്നു വയസുകാരൻ ഒരു മണിക്കൂറിലധികം മുറിയിലകപ്പെട്ടു. സംഭവം ഞായറാഴ്ച രാത്രി ചെർക്കളയിലാണ് ഉണ്ടായത്.നൗഫൽ–മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക് ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർത്ഥനാമുറിയിലായിരുന്നു അടഞ്ഞത്. അബദ്ധത്തിൽ വാതിൽ പൂട്ടപ്പെട്ടതിനെ തുടർന്ന് കുട്ടിയെ പുറത്തെടുക്കാനായില്ല. പരിഭ്രാന്തരായ മാതാപിതാക്കൾ ഏറെനേരം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അവർ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. എം. സതീഷന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന എത്തി ഏകദേശം 20 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ റെസീപ്രൊക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ച് കുട്ടിയെ പുറത്തെടുത്തു.

Advertisements

അഗ്നിരക്ഷാസേനയിലെ എസ്. അരുണ്‍കുമാർ, സി.വി. ഷബിൽ കുമാർ, എം.എം. അരുണ്‍കുമാർ, ഹോംഗാർഡ് പി. ശ്രീജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles