കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം;ഹർജി സുപ്രീം കോടതി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും;ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം സമർപ്പിക്കാനാ‍‍വശ്യപ്പെട്ടു കോടതി

ന്യൂഡൽഹി:കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് സുപ്രീം കോടതി അടിയന്തിര സ്റ്റേ നിഷേധിച്ചു. കേസിൽ ഹർജി ഡിസംബർ 2ന് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. തമിഴ്നാടിലും കേരളത്തിലും നിലവിലുള്ള സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ തമിഴ്നാടിനെക്കുറിച്ചുള്ള മുൻകേസുകൾക്ക് നേരിട്ട് ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisements

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തീവ്ര വോട്ടർപട്ടിക പ്രക്രിയയും (SIR) നടപടികളും താൽക്കാലികമായി നിർത്തിവെക്കണമെന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം. സാർ എസ് ഐ ആർ സം വിധാനം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും ഹർജി സമർപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles