കോടതിവിധി സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന് സിപിഎം;പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയായി തുടരും

പയ്യന്നൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ച സി.പി.എം. പ്രവർത്തകനായ വി.കെ. നിഷാദ് സ്ഥാനാർത്ഥിത്വത്തിൽ തുടരുമെന്ന് പാർട്ടി വ്യക്തമാക്കി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നിഷാദ് നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു. ശിക്ഷാനിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്ഥാനാർത്ഥിത്വത്തിന് നിയമതടസമില്ലെന്നും സി.പി.എം വ്യക്തമാക്കി.

Advertisements

തളിപറമ്പ് അഡീഷണൽ സെഷൻസ് കോടതി, 13 വർഷങ്ങൾക്ക് മുൻപ് പൊലീസ് വാഹനത്തിന് നേരെ ബോംബ് എറിഞ്ഞ് വധശ്രമം നടത്തിയ കേസിലാണ് നിഷാദിനും ടി.സി.വി. നന്ദകുമാറിനും ഇരുപത് വർഷം തടവും പിഴയും വിധിച്ചത്. ശിക്ഷാനന്തരം ഇവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കേണ്ടതിന്നു പകരം സിപിഎം നേതാക്കൾ കോടതിവളപ്പിൽ സ്വീകരണം നൽകിയത് വിവാദമാകുകയായിരുന്നു.പ്രതികളെ വീരന്മാരായി വാഴ്ത്തിയ മുദ്രാവാക്യങ്ങളോടെ വി.ശിവദാസൻ എംപിയടക്കമുള്ള നേതാക്കൾ കോടതി വളപ്പിലും ജയിലിനും മുന്നിലും എത്തിയതും പ്രതികളിൽ വീരവേഷം കെട്ടിവെച്ചതും പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസും ബിജെപിയും സിപിഎമ്മിന്റെ ഈ നിലപാട് ജനാധിപത്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതാണെന്ന് ആരോപിച്ചു. നിഷാദിന്റെ സ്ഥാനാർത്ഥിത്വം പിന്‍വലിക്കണമെന്നും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം, സ്ഥാനാർത്ഥിത്വം തുടരുമെന്നും നിഷാദിനായി പ്രചാരണം നില നിറുത്തുമെന്നും സിപിഎം നിലപാട് ആവർത്തിച്ചു.

Hot Topics

Related Articles