ആൺകുട്ടിക്കായി ആഗ്രഹം; നാലാമതും പെൺകുഞ്ഞ് ജനിച്ച നിരാശയിൽ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ബംഗളൂരുവിൽ യുവതി അറസ്റ്റിൽ

ബംഗളൂരു:നാലാമതും പെൺകുഞ്ഞ് ജനിച്ച നിരാശയിൽ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ബെളഗാവി ജില്ലയിലെ രാംദുർഗ് താലൂക്കിലെ മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി കുരുന്നിനെ പ്രസവിച്ചത്.ആദ്യ മൂന്ന് പ്രസവങ്ങളിലും പെൺകുഞ്ഞുകളായതിനെത്തുടർന്ന് നാലാമത്തേത് ആൺകുട്ടിയായിരിക്കണമെന്നായിരുന്നു അശ്വിനിയുടെ ആഗ്രഹം. ഇതിന് വേണ്ടി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.പ്രസവശേഷം സ്വന്തം സ്വദേശമായ ഹിരേമുളഗിയിൽ തിരിച്ചെത്തിയ അശ്വിനി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് രാംദുർഗ് പൊലീസ് അശ്വിനിയെ അറസ്റ്റ് ചെയ്തു.

Advertisements

Hot Topics

Related Articles