കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിൽ ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ ആയിരുന്നു എന്ന് കണക്കാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ഇതിനെതിരെ പ്രതിഷേധിച്ച യാത്രക്കാരോട് ഡ്രൈവർ ‘ബസ് ഇടിപ്പിച്ച് കൊല്ലും, ഒരാളും രക്ഷപ്പെടില്ല’ എന്ന ഭീഷണി മുഴക്കുകയും ചെയ്തതാണ് യാത്രക്കാർ പറയുന്നത്.സംഭവം ഞായറാഴ്ച മൈസൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ്.
ബസിലെ ചില അപാകതകൾ മനസ്സിലാക്കിയ യാത്രക്കാർ വാഹനം ഓടിക്കേണ്ട എന്ന് പറയുകയായിരുന്നു.ഇത് കേൾക്കാതെ വാഹനം ഓടിച്ച ഡ്രൈവറുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് കണ്ടതോടെ ക്യാബിനിൽ ഉള്ളിലെ ലൈറ്റുകൾ എല്ലാം പൂർണ്ണമായും അണയ്ക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.തൊട്ടടുത്ത് ക്ലീനർ മദ്യലഹരിയിൽ ക്യാബിനിൽ കിടക്കുന്നതും കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈസൂരിൽ ടോൾ പ്ലാസയ്ക്കടുത്ത് ബസ് നിർത്തിയപ്പോൾ ഡ്രൈവറെ നാട്ടുകാർ തിരിച്ചറിയുകയും, ഡ്രൈവറോടു വാഹനം സുരക്ഷിതമായി ഓടിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാൽ ബസ്സ് നിർത്തിയ ഉടൻതന്നെ മദ്യക്കുപ്പിയുമായി ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.പിന്നീട് ഏറെ നേരം വൈകിയാണ് സർവീസ് പുനരാരംഭിച്ചത്.സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ഈ സംഭവം വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്, ബസ്സ് കമ്പനിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ചില യാത്രക്കാരും ഇതിനെതിരെ പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.


