കെ. ജയകുമാർ പദവിക്ക് അയോഗ്യൻ;ദേവസ്വം ബോർഡ് പ്രസിഡന്റിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി;ജനുവരി 15ന് ഹാജരാകാൻ കോടതി നോട്ടിസ്

പത്തനംതിട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐഎഎസിനെ (റിട്ട.) പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡോ. ബി. അശോക് ഐഎഎസ് കോടതിയെ സമീപിച്ചു. സർക്കാർ ശമ്പളം ലഭിക്കുന്ന പദവി വഹിക്കുന്നയാൾക്ക് ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ നിയമാനുസൃത അർഹതയില്ലെന്നതാണ് ഹർജിയുടെ മുഖ്യവാദം.തിരുവനന്തപുരത്തെ പ്രിൻസിപ്പൽ ജില്ലാ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. കെ. ജയകുമാറിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്കുമുൾപ്പെടെ എതിർകക്ഷികൾക്ക് 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകണമെന്ന് ജില്ലാ കോടതി നോട്ടിസ് അയച്ചു.

Advertisements

റവന്യൂ (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (IMG) സെക്രട്ടറി തുടങ്ങിയവരാണ് മറ്റു എതിർകക്ഷികൾ.തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമത്തിലെ 7(iii) വകുപ്പ് പ്രകാരം സർക്കാർ ശമ്പളം ലഭിക്കുന്ന പദവിയിൽ ഇരിക്കുന്നവർ ദേവസ്വം ബോർഡിൽ അംഗമാകുന്നതിന് അയോഗ്യരാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2012ൽ ഐഎഎസിൽ നിന്ന് വിരമിച്ച ജയകുമാർ ഇപ്പോൾ സർക്കാർ സ്ഥാപനമായ ഐഎംജിയുടെ (IMG) ഡയറക്ടർ സ്ഥാനത്താണ്. ഇത് ഐഎഎസ് കേഡർ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നുമുള്ള ഐഎഎസ് അസോസിയേഷൻ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം വിധി പറയാൻ മാറ്റിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം ബോർഡ് അധ്യക്ഷനായി നിയമിതനായപ്പോൾ, സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റപ്പോൾ, തുടർന്ന് ഇപ്പോഴും സർക്കാർ ശമ്പളം ലഭിക്കുന്ന പദവിയിൽ തുടരുന്നു എന്നും വിവിധ രേഖകൾ സഹിതം ഹർജിയിൽ വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് ചെയർമാൻ പദവിയെ സർക്കാർ ചുമതലയുടെ ഭാഗമെന്നോ ‘അധികച്ചുമതലയെന്നോ’ കണക്കാക്കാനാകില്ലെന്നും ഹർജിയിൽ വാദമുണ്ട്.ഹർജിക്കാരനായ ഡോ. ബി. അശോകിന്റെ പക്ഷത്തിൽ അഡ്വ. ബോറിസ് പോഴും അഡ്വ. സാജൻ സേവ്യറും കോടതിയിൽ ഹാജരായി.

നവംബർ 14നാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം അദ്ദേഹം അഞ്ച് വർഷം മലയാളം സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു. അതേസമയം ഐഎംജി ഡയറക്ടർ സ്ഥാനത്ത് തുടരുന്നതിനിടെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലേക്ക് നിയമനം ലഭിച്ചിരുന്നു.

Hot Topics

Related Articles