ശബരിമല സ്വർണക്കൊള്ള, മസാല ബോണ്ട്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂടുപിടിക്കുന്നു:വിവാദങ്ങൾ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

കൊച്ചി: ശബരിമല സ്വർണക്കൊള്ള, കിഫ്ബി മസാല ബോണ്ട് നോട്ടീസ്, രാഹുൽ മാങ്കുട്ടത്തിൽ കേസുകൾ തുടങ്ങി വിവാദങ്ങൾ കനത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ നേരിൽ കാണും. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ‘മീറ്റ് ദ പ്രസ്’ എന്ന പരിപാടി എറണാകുളം പ്രസ് ക്ലബ്ബിൽ രാവിലെ 11 മണിക്കാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഇതേ മാതൃകയിൽ സംവാദങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തൃശ്ശൂരിലെ പരിപാടി നാളെയാണ്.

Advertisements

രാജ്യശ്രദ്ധ നേടി നിൽക്കുന്ന ശബരിമല സ്വർണക്കൊള്ളയിലെയും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരായ ബലാത്സംഗ കേസിലെയും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോ എന്നതാണ് മാധ്യമങ്ങളുടെ പ്രധാന ആകാംഷ. രാഹുലിനെതിരെ ആദ്യമായി പരാതി നൽകി എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു. തുടർന്ന് അത് പോലീസിന് കൈമാറുകയും, കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമോ എന്നും ഉറ്റുനോക്കലുണ്ട്. ഇതോടൊപ്പം, ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറും എൻ. വാസവുമടക്കം അറസ്റ്റിലായ സാഹചര്യത്തിൽ പത്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകുമോ എന്നതും മുഖ്യമന്ത്രിയുടെ പ്രസ്താവനകളിൽ നിന്നു വ്യക്തമായേക്കാം.വിവാദങ്ങൾ ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന മാധ്യമസമ്മേളനം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനങ്ങളിലും വലിയ പ്രതീക്ഷകൾക്കിടയിലാണ്.

Hot Topics

Related Articles