ധനസഹായം വാഗ്ദാനം ചെയ്തിട്ടും ലഭ്യമല്ല;ചികിത്സപ്പിഴവിൽ കൈ മുറിച്ച് മാറ്റിയ ഒൻപത് വയസുകാരിയെ മറന്ന് സർക്കാർ;കൃത്രിമക്കൈയ്ക്കും പ്രതീക്ഷ ഇല്ലാതെ വിനോദിനിയുടെ കുടുംബം

ചിറ്റൂർ (പാലക്കാട്): ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന 9 വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ കിട്ടാതെ താമസം തുടരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് ഒഴിവുപാറയിലെ പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈ നഷ്ടപ്പെടാൻ കാരണം.കഴിഞ്ഞമാസം 11-നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിനോദിനിയെ വീട്ടിലെത്തിച്ചത്. ആശുപത്രി വിട്ട് ഒരുമാസം ആകാറായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഇപ്പോഴും രക്ഷിതാക്കളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സഹായം ഉടൻ ലഭിക്കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്.പട്ടികജാതി വികസന വകുപ്പിൽ നിന്ന് സഹായം തേടി ഈ മാസം ഒന്നിന് ജില്ലാ പട്ടിക വികസന ഓഫീസർക്ക് അപേക്ഷ നൽകിയിട്ടും അതിന് മറുപടി ലഭിച്ചിട്ടില്ല.

Advertisements

കൈമുറിവിന്റെ മാനസികാഘാതം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുറിവ് സുഖപ്പെട്ടതോടെ കയ്യിലെ കെട്ട് അഴിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും വിനോദിനി അതിന് സമ്മതിക്കുന്നില്ല. മുറിച്ചുമാറ്റിയ കയ്യിലേക്ക് നോക്കാൻ തന്നെയും കഴിയുന്നില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറയുന്നു. അതിനാൽ ഇപ്പോഴും ഷാൾ ചുറ്റിയാണ് കുട്ടി നടക്കുന്നത്.

കൃത്രിമക്കൈ ലഭിക്കുമോ?

അതേസമയം കൃത്രിമക്കൈക്കായി അളവെടുപ്പ് നടത്താനായി കുടുംബം വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാനിരിക്കുകയാണ്. എന്നാൽ ‘അനക്കാനാകാത്ത’ സാധാരണ തരം കയ്യാണ് സർക്കാരാശുപത്രിയിൽ ലഭ്യമാകുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വിനോദിന്റെ അച്ഛൻ വിനോദ് പറയുന്നു. ഉയർന്ന നിലവാരത്തിലുള്ള ആധുനിക കൃത്രിമക്കൈ സ്വകാര്യ മേഖലയിൽ മാത്രമേ ലഭ്യമാകൂ വില ലക്ഷങ്ങളിൽ തുടങ്ങി പോകും. ദിവസവേതന തൊഴിലാളിയായ വിനോദിന് ആ ചെലവ് തീർക്കാൻ സാധ്യമല്ല.വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് മൂന്ന് മാസത്തെ വാടക അടക്കമുള്ള കുടിശ്ശികയുണ്ട്. മൂന്ന് ചെറിയ മക്കളുടെയും ഭാര്യയുടെയും ഏക ആശ്രയമായ വിനോദ്, വിനോദിനിയോടൊപ്പം ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയേണ്ടി വന്നതോടെ വരുമാനവഴിയും തടസ്സപ്പെട്ടു.

സംഭവം ഇങ്ങനെ

സെപ്റ്റംബർ 25-ന് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ വിനോദിനിയെയാണ് ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൈയ്ക്ക് പ്ലാസ്റ്റർ ഇട്ട് വീട്ടിലേക്ക് മടക്കി അയച്ചെങ്കിലും തുടർന്ന് പഴുപ്പ് കൂടിയതോടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു.

Hot Topics

Related Articles