തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ദിവസം പ്രീ–പോൾ സർവേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിലൂടെ ചട്ടം ലംഘിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ വീണ്ടും വിവാദത്തിൽ. ശാസ്തമംഗലം വാർഡിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ ഇന്ന് രാവിലെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സ്വകാര്യ ഏജൻസിയുടെ സർവേ ഫലം പുറത്തുവിട്ടത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പ്രകാരം വോട്ടിങ് ദിനത്തിൽ പ്രീ-പോൾ അല്ലെങ്കിൽ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ കർശനമായി വിലക്കപ്പെട്ടിരിക്കെയാണ് ഈ നടപടി ഉണ്ടായത്.
വോട്ടെടുപ്പ് നടക്കുന്ന സമയത്ത് ആരെയും സ്വാധീനിക്കാവുന്ന തരത്തിലുള്ള സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെന്നത് കമ്മീഷൻ മുമ്പും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.തിരുവനന്തപുരത്തെ കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ടാകുകയും എൽഡിഎഫ് പിന്നോട്ടുപോകുകയും ചെയ്യുന്നുവെന്നുള്ള അവകാശവാദങ്ങളാണ് ശ്രീലേഖ പങ്കുവെച്ച സർവേ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ സർവേ ഫലം പുറത്ത് വിട്ടതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആരോപണം ഉയർന്നിരിക്കുകയാണ്


