പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിംഗ് ഓഫീസർ പി.എസ്.സരിനാണ് കുഴഞ്ഞു വീണത്.സരിൻ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.അതേ സമയം വോട്ടെടുപ്പ് ആരംഭിച്ച്‌ രണ്ടരമണിക്കൂർ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് എറണാകുളത്താണ് (7.88%) രേഖപ്പെടുത്തിയത്. തിരുവനന്തപുരം 6.74%, കൊല്ലം 7.3%, പത്തനംതിട്ട 7.2%, ആലപ്പുഴ 7.78%, കോട്ടയം 7.51%, ഇടുക്കിയില്‍ (6.84%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥഥാനത്തിലെ പോളിംഗ് ശതമാനം.

Advertisements

സ്ഥാനാർഥികള്‍ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനില്‍ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്ബാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും വോട്ടെടുപ്പ് മാറ്റിവച്ചു.

Hot Topics

Related Articles