കൊച്ചി :മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീടിന് ഏകദേശം ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്ന് കുടുംബം കാലടി പൊലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണത്തിനിടെ ഇന്ന് മണപ്പാട്ട് ചിറയ്ക്ക് സമീപമുള്ള സെബിയൂർ റോഡിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അന്തിമമായി അറിയാനാകൂ.ചിത്രപ്രിയയുടെ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തിനെയടക്കം പൊലിസ് ചോദ്യം ചെയ്യുന്നുണ്ടെന്ന് അന്വേഷണ വിഭാഗം സൂചിപ്പിച്ചു.


