കണ്ണൂർ : നടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുന്നോട്ടുവച്ച പ്രസ്താവന വിചിത്രമായ വാദഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രോസിക്യൂഷൻ കേസ് നന്നായി കൈകാര്യം ചെയ്തുവെന്നാണ് പൊതുവായ വിലയിരുത്തലെന്നും, തുടർനടപടികൾക്ക് നിയമപരമായ പരിശോധനകൾക്ക് ശേഷം സർക്കാർ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിൽ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്ന നിലപാട് തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.ദിലീപ് ഉയർത്തിയ “പോലീസ് ഗൂഢാലോചന” ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരമൊരു നിവേദനം ലഭിച്ചിട്ടില്ലെന്നും, ദിലീപ് പറഞ്ഞുവരുന്നത് ചില കാര്യങ്ങൾ ന്യായീകരിക്കാനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ എടുക്കുന്നതെന്നും അതിനെ ഗൂഢാലോചനയായി കാണാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.അടൂർ പ്രകാശിന്റെ പ്രസ്താവന വിവാദത്തിൽനടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിന് അനുകൂലമായ വിധി നൽകിയതിനെത്തുടർന്ന്, “ദിലീപിന് നീതി ലഭിച്ചു” എന്നായിരുന്നു അടൂർ പ്രകാശിന്റെ ആദ്യ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തിയാണെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കെട്ടിച്ചമച്ച കേസാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സർക്കാർ അപ്പീലിന് പോകുമെന്ന് ഉറപ്പാണെന്നും, “സർക്കാറിന് വേറെ പണിയുമില്ലല്ലോ ആരെ ഉപദ്രവിക്കാമെന്ന് മാത്രം നോക്കുന്ന സർക്കാറാണ് ഇവിടെ” എന്നായിരുന്നു പ്രകാശിന്റെ വിമർശനം. ഈ പ്രസ്താവന വലിയ വിവാദമാവുകയും കോണ്ഗ്രസ് നേതാക്കളടക്കം അദ്ദേഹത്തെ തള്ളി രംഗത്തെത്തുകയും ചെയ്തു.
വിവാദം ശക്തമായതിനെത്തുടർന്ന്, അദ്ദേഹമാണ് നിലപാട് ശമിപ്പിച്ച് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. “അതിജീവിതക്ക് നീതി ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. കോടതിയെ തള്ളിപ്പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്. അതിജീവിതക്ക് നീതി ലഭിക്കാൻ വേണ്ട നടപടികൾ നടക്കണം. അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനിക്കട്ടെ തീരുമാനം വന്നശേഷം പ്രതികരിക്കാം,” എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.


