ആറ്റുകാൽ പൊങ്കാല സമയം നിർണയിച്ചിരുന്ന എ.എം. വിജയൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും നിർണയിച്ചിരുന്ന ജ്യോത്സ്യൻ എ.എം. വിജയൻ നമ്പൂതിരി (60) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം. കരൾ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.1990-ലാണ് പാലക്കാട് കോട്ടായിയിൽ നിന്ന് ആറ്റുകാലിലെത്തിയ വിജയൻ നമ്പൂതിരി പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി.

Advertisements

കോട്ടായി ആട്ടീരി മൂത്തേടത്തു മനയാണ് ഇല്ലം. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി പ്രവർത്തിച്ചു വരികയായിരുന്നു. ആറ്റുകാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുടെ സമയ നിർണയത്തിൽ നിർണായക പങ്ക് വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യ: സവിത അന്തർജനം.മക്കൾ: ജി.എൻ. ആരഭി (സ്വകാര്യ കമ്പനി ജീവനക്കാരി), ജി.എൻ. അദ്വൈത് (മർച്ചന്റ് നേവി).

Hot Topics

Related Articles