ശബരിമല സ്വർണ്ണക്കൊള്ള;സ്വർണം കട്ടവൻ എന്ന ആരോപണം ഒഴിവാക്കാമോ,ഉറങ്ങാൻ പോലും കഴിയുന്നില്ല;വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ഉറങ്ങാൻ കഴിയുന്നില്ല’ സ്വര്‍ണം കട്ടവനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ? വി ഡി സതീശനോട് കടകംപള്ളിതാൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.വി ഡി സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളി ഈ ആവശ്യം ഉന്നയിച്ചത്. ശബരിമല സ്വർണപ്പാളി കവർച്ച കേസില്‍ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിനു താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ.

Advertisements

ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് അഭിഭാഷകൻ അറിയിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും വി ഡി സതീശന്റെ അഭിഭാഷകൻ മൃദുല്‍ ജോണ്‍ മാത്യു കോടതിയെ ധരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം മൂന്നാം സബ്‌ കോടതിയാണ് കേസ് പരിഗണിച്ചത്. വി ഡി സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.സ്വർണപ്പാളി കവർച്ചാ കേസില്‍ വി ഡി സതീശൻ നടത്തിയ ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കുന്നതാണെന്നും ആരോപണം പിൻവലിക്കുകയും തുടർ ആരോപണം ഉന്നയിക്കാതിരിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാല്‍ 10 ലക്ഷം രൂപ സതീശൻ നഷ്ടപരിഹാരം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles