ഫോട്ടോ: വൈക്കം നഗരസഭയിൽ മുതിർന്ന അംഗം അബ്ദുൾസലാംറാവുത്തർ സത്യപ്രതിജ്ഞയ്ക്ക് ശേഷം നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട രേണുക രതീഷിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
Advertisements
വൈക്കം: നഗരസഭകളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിർന്ന അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌തു. തുടർന്ന് ഈ അംഗം മറ്റുള്ളവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങളുടെ ആദ്യയോഗം ചേർന്നു.


